Sunday, September 26, 2010

സത്യം പറയും മുത്തച്ഛന്‍..

രഘുപതി രാഘവ പാടി വരുന്നൊരു
മുതുമുത്തച്ഛനെ ഓര്‍ക്കുന്നു..
മുട്ടന്‍ വടിയും വട്ടക്കണ്ണട ഒക്കെ
മെയ്യിലണിഞ്ഞിട്ട്
സത്യം മാത്രം കാണും കണ്ണുകള്‍
സത്യം കേള്‍ക്കാന്‍ കാത്‌കളും
ദുഃഖം കണ്ടിട്ടഴിചു മേല്‍മുണ്ടൊ-
ഴുക്കിവിട്ടൂ വെള്ളത്തില്‍....
പരകോടികളുടെ ദുഃഖം തീര്‍ക്കാനു-
ഴിഞ്ഞു വച്ചു ജീവിതവും...
ദുഷ്ടത കണ്ടാലഹിംസ കൊണ്ടതിനു-
ടച്ചു തീര്‍ക്കും മുത്തച്ഛന്‍...
സത്യം സ്നേഹം കൈമുതലാക്കീ
രിപുക്കള്‍ പോലും കൈകൂപ്പീ..
ഗാന്ധിപ്രഭയാല്‍ കാലം മുഴുവന്‍
ജ്വലിച്ചു നില്‍ക്കും ഈ ഭൂമീ...
ജ്വലിച്ചു നില്‍ക്കും ഈ ഭൂമീ..

1 comment:

  1. ഗാന്ധിജിയുടെ സ്വഭാവമഹിമകള്‍ കോര്‍ത്തെടുത്ത ഈ കാവ്യഹാരം നന്നായിട്ടുണ്ട്...
    ആശംസകള്‍...

    ReplyDelete