Sunday, September 26, 2010

മഴ തോരും മുന്‍പേ..

നിദ്രയെ പുല്‍കുമ്പോള്‍ ഗ്രാമത്തിനോര്‍മ്മകള്‍
പൂമാരി പോലെന്നില്‍ പെയ്തണയും...
ഹൃദയമാം വെണ്‍ശംഖില്‍ പകരുന്ന തീര്‍ത്ഥമീ-
ദേവന്‍റെ നൈവേദ്യമായി നല്‍കും...
ചക്കര മാമ്പഴം കട്ടു പറിച്ചതും
പാടവരമ്പത്തു മീനെ പിടിച്ചതും
മനസ്സിനെ കുളിരണിയിപ്പിക്കുമോര്‍മകള്‍..
പുതുമഴ പെയ്യുമ്പോള്‍ മണ്ണിന്‍റെ ഗന്ധവും
മഴ പെയ്തു തോരുമ്പോള്‍ വാനവില്‍ ചന്തവും
ഓര്‍മയില്‍ നിന്നിനി മായ്ക്കുവാനാകുമോ?
അമ്പലമുറ്റത്ത്‌ ഓടിക്കളിച്ചതും
കിന്നരിപ്പുഴ തന്നില്‍ നീന്തിത്തുടിച്ചതും
ചന്ദനഗന്ധമായ് മാറില്‍ വീണലിയുന്നു...
അരികത്തെ കോവിലില്‍ ദേവസംഗീതവും
ഓണത്തിനുയരുന്ന പൂവിളിതാളവും
മറക്കുവാനാകുമോ മാനവന്ന്...

4 comments:

  1. nice poem ...very cute...

    ReplyDelete
  2. ഗ്രാമത്തിന്‍ നടവഴികളില്‍ ..എന്ന പേരാണ് അനുയോജ്യമെന്ന് തോന്നുന്നു..

    ഗ്രാമാന്തരീക്ഷം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു...

    ആശംസകള്‍...

    ReplyDelete
  3. മലയാളത്തെ സ്നേഹിക്കുന്ന മലയാളിക്ക് എന്റെ ആശംസകള്‍!
    nithin anand p

    ReplyDelete